വീട്ടമ്മയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ
1508740
Sunday, January 26, 2025 8:49 AM IST
വടക്കഞ്ചേരി: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല പൊട്ടിച്ചയാൾ പിടിയിലായി. പാലക്കാട് പുതുപ്പരിയാരം പാങ്ങൽ പ്രസാദ് (കണ്ണൻ - 42) നെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ അഞ്ചിന് കിഴക്കഞ്ചേരി അടുക്കളകുളമ്പ് ലളിതയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. പഞ്ചായത്തിൽ നിന്നും കണക്കെടുക്കാനെന്ന വ്യാജ്യേനയെത്തി മുളകുപൊടി എറിഞ്ഞ് മാലപറിക്കുകയായിരുന്നു.
ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ, വടക്കഞ്ചേരി സിഐ കെ.പി. ബെന്നി, എസ്ഐ മധുബാലകൃഷ്ണൻ, എഎസ്ഐ കൃഷ്ണപ്രസാദ്, സിപിഒമാരായ ഉവൈസ്, പ്രദീപ്, ബ്ലസൻജോസ്, റിനുമോഹൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.