വനംമന്ത്രിയുടെ കോലംകത്തിച്ച് കോൺഗ്രസ് പ്രതിഷേധം
1508746
Sunday, January 26, 2025 8:49 AM IST
വടക്കഞ്ചേരി: വയനാട്ടിൽ ഫോറസ്റ്റ് വാച്ചറുടെ ഭാര്യയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ കോലംകത്തിച്ചു.
ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എം. ദിലീപ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ഇല്യാസ് പടിഞ്ഞാറെകളം, കെ. മോഹൻദാസ്, ഉദയകുമാർ പുതുക്കോട്, എം.എസ്. അബ്ദുൾ ഖുദൂസ്, വി.എച്ച്. ബഷീർ, പി.കെ. നന്ദകുമാർ, മോഹനൻ കല്ലിങ്കൽപ്പാടം, എം.എൻ. സോമൻ, ശിവൻ രക്കാണ്ടി, ശാന്ത ശിവൻ, അബ്ദുൾ റഹ്്മാൻ, ഹനീഫ, സന്തോഷ് , പി.വി. ഇസ്മയിൽ, മൊയ്തു,സുധാകരൻ നേതൃത്വം നൽകി.