കേരള കോൺഗ്രസ്- എം കാരുണ്യദിനാചരണം
1509406
Thursday, January 30, 2025 1:42 AM IST
പാലക്കാട്: കെ.എം. മാണിയുടെ ജന്മദിനം കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി 1000 കേന്ദ്രങ്ങളില്‍ കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പാലക്കാട്ടും ആചരണം നടന്നു. ജില്ലാതല ഉദ്ഘാടനം കല്ലേക്കാട് മാതൃസദനത്തിൽ പാലക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് നോബിൾ ജോസ് നിർവഹിച്ചു.
കേരള കോൺഗ്രസ്- എം ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. കാരുണ്യദിനത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും ഭക്ഷണവിതരണവും നടത്തി.
ജില്ലയിൽ എഴുപതോളം കേന്ദ്രങ്ങളിൽ കാരുണ്യദിനം ആചരിക്കുമെന്നു ജില്ലാ പ്രസിഡന്റ് പറഞ്ഞു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ തോമസ് ജോൺ കാരുവള്ളി, ജോസ് വടക്കേക്കര, സന്തോഷ് അറക്കൽ, കെ.എം. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷർ. മധു ദണ്ഡപാണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. വിജയൻ, വർഗീസ് കുട്ടി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സാജൻ ധോണി, എൽ. കൃഷ്ണമോഹൻ, കർഷ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ഡി. വിൽസൺ, യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് ജോഷ്വാരാജു, വനിതാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് പ്രേമ കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.