പ്രതിപക്ഷനേതാവിന്റെ മലയോര സംരക്ഷണജാഥ ഇന്ന് മണ്ണാർക്കാട്ട്
1509409
Thursday, January 30, 2025 1:42 AM IST
മണ്ണാർക്കാട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തുന്ന മലയോര സംരക്ഷണ ജാഥയ്ക്ക് ഇന്നു വൈകുന്നേരം നാലിന് മണ്ണാർക്കാട് നെല്ലിപ്പുഴ കിനാതിയൽ മൈതാനത്ത് സ്വീകരണം നൽകും. വന്യമൃഗശല്യത്തിൽനിന്ന് കൃഷിയെയും കർഷകനെയും രക്ഷിക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രം ഇടപെടുക, കാർഷിക മേഖലയിലെ തകർച്ചയ്ക്കു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ അതിർത്തിയായ ആഞ്ഞിലങ്ങാടി വഴി വരുന്ന ജാഥയെ വട്ടമണ്ണപ്പുറത്ത് സ്വീകരിക്കും.
അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ വഴിയാണ് ജാഥ മണ്ണാർക്കാട് എത്തുക. സ്വാഗതസംഘം ചെയർമാൻ എൻ. ഷംസുദ്ദീൻ എംഎൽഎ, നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ, ജനറൽ കൺവീനർ പി. അഹമ്മദ് അഷറഫ്, ആലായൻ റഷീദ്, പി.സി. ബേബി, കളത്തിൽ അബ്ദുള്ള, പി.ആർ. സുരേഷ്, അസീസ് ഭീമനാട്, എ. അയ്യപ്പൻ, സന്തോഷ്, വി.വി. ഷൗക്കത്തലി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.