ബ്രൂവറിക്കെതിരേ കേരള കോൺഗ്രസ് പ്രതിഷേധം
1508742
Sunday, January 26, 2025 8:49 AM IST
പാലക്കാട്: നിർദിഷ്ട ബ്രൂവറിക്കെതിരേ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എലപ്പുള്ളിയിൽ പ്രതിഷേധ മാർച്ച് നടത്തി. പാർട്ടി സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാൻ ഉദ്ഘാടനം ചെയ്തു.
ബ്രൂവറി വിഷയത്തിൽ നായനാർ സർക്കാരെടുത്ത തീരുമാനത്തിനു വിരുദ്ധമായാണ് പിണറായി സർക്കാരെടുത്തിരിക്കുന്നതെന്നും തീരുമാനത്തിനു അഴിമതിയുടെ ദുർഗന്ധം മണക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളളക്ഷാമം അനുഭവപ്പെടുന്ന എലപ്പുള്ളി പഞ്ചായത്തിനോടും ചിറ്റൂർ മേഖലയോടും സർക്കാർ ക്രൂരതയാണ് കാണിക്കുന്നത്. സർക്കാരിന്റെ മദ്യനയത്തിനെതിരേ ജനരോഷം ഉയരേണ്ടതു അത്യാവശ്യമായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ബ്രൂവറിക്കായി ഏറ്റെടുത്ത ഭൂമിയിൽ കേരള കോൺഗ്രസ് പാർട്ടി പതാക സ്ഥാപിച്ചു. ഒരുകാരണവശാലും ബ്രൂവറി വരാൻ അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുത്തു.എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഡി. രമേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, നേതാക്കളായ തോമസ് ജേക്കബ്, പി.കെ. മാധവവാര്യർ, എൻ.പി. ചാക്കോ, ജോസ് പീറ്റർ, പി.വി. ഹാൻസൺ, രാമചന്ദ്രൻ നായർ, ഉമ്മർ മണ്ണാർക്കാട്, എൻ.വി. സാബു, ജോഷി പള്ളിനീരായ്ക്കൽ, ബിജു പൂഞ്ചോല, വി.കെ. സുബ്രഹ്മണ്യൻ, രാജൻ വർഗീസ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റൈസ്, സെക്രട്ടറി അജയ് എലപ്പുള്ളി, രാജൻ പാലക്കയം, സലിം ആനപ്പടിക്കൽ, ഉണ്ണികുമാർ, കൃഷ്ണരാജ്, പരമൻചിറ്റൂർ, അനിൽ വാളയാർ പ്രസംഗിച്ചു.