രാമനാഥപുരം രൂപത കാര്യാലയ-സമർപ്പിത സംയുക്ത വാർഷികയോഗം
1509146
Wednesday, January 29, 2025 2:06 AM IST
കോയന്പത്തൂർ: രാമനാഥപുരം രൂപത കാര്യാലയ- സമർപ്പിത സംയുക്ത വാർഷിക യോഗം സാന്തോം പാസ്റ്ററൽ സെന്ററിൽ നടന്നു. ബിഷപ് മാർ പോൾ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ മോൺ ജോസഫ് ആലപ്പാടൻ, ചാൻസലർ ഫാ. ജിയോ കുന്നത്തുപറമ്പിൽ, രൂപത എസ്എംആർസി പ്രസിഡന്റ് മദർ പുഷ്പ സിഎച്ച്എഫ്, രൂപത അതിർത്തിയിൽ ശുശ്രുഷ ചെയുന്ന എല്ലാ സമർപ്പിത സമൂഹങ്ങളുടേയും പ്രൊവിൻഷ്യൽമാർ, കൗൺസിലേഴ്സ് എന്നിവർ പങ്കെടുത്തു. വികാരി ജനറൽ മോൺ ജോസഫ് ആലപ്പാടൻ പ്രാരംഭ പ്രാർഥന നയിച്ചു. ചാൻസലർ ഫാ. ജിയോ കുന്നത്തുപറമ്പിൽ റിപ്പോർട്ട് ആവതരിപ്പിച്ചു. സഭയിലും രൂപതയിലും കാലികപ്രസക്തിയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
രൂപത ഫിനാൻസ് ഓഫീസർ ഫാ. ഡെറിൻ പള്ളിക്കുന്നത്ത് നന്ദി പറഞ്ഞു. സെറാഫിക് പ്രോവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ എഫ്സിസി സമാപന പ്രാർഥന നടത്തി.