ക​നാ​ൽ​വെ​ള്ളം റോ​ഡി​ലൊ​ഴു​കു​ന്ന​തി​നു പ​രി​ഹാ​രം
Wednesday, July 3, 2024 12:41 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ള്ളി​മൊ​ക്ക്-​കേ​യി​യോ​ട് വ​ള​വു​റോ​ഡി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ക​നാ​ൽ​വെ​ള്ളം ഒ​ഴു​കി റോ​ഡ് ത​ക​ർ​ന്ന് സ​ഞ്ചാ​ര​ത​ട​സ​മാ​വു​ന്ന​തി​നു ശാ​പ​മോ​ക്ഷം.

ബ്രാ​ഞ്ച് ക​നാ​ൽ​ബ​ണ്ടി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണ​മാ​ണ് വെ​ള്ളം പാ​ഴാ​വു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​യി​ൽ പ​ല​ത​വ​ണ താ​ത്കാ​ലി​ക​മാ​യി റോ​ഡ് ഏ​ർ​പ്പെ​ടു​ത്താ​റു​ണ്ടെ​ങ്കി​ലും ആ​ഴ്ച​ക​ൾ​ക്ക​കം ത​ക​ർ​ന്നു വാ​ഹ​ന സ​ഞ്ചാ​രം ദു​ർ​ഘ​ട​മാ​വു​ക​യാ​യി​രു​ന്നു.

ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ പൊ​തു​മ​രാ​മ​ത്ത് വ​ക​പ്പ് ക​നാ​ൽ ന​വീ​ക​ര​ണം തു​ട​ങ്ങി​യ​താ​ണ് നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. റോ​ഡി​ൽ വെ​ള്ള​മൊ​ഴു​കു​ന്ന സ്ഥ​ല​ത്താ​ണ് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്തെ റോ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.