ആ​ല​ത്തൂ​രി​ലെ സ്കൗ​ട്ട് കാ​ര​ണ​വ​ർ നൂ​റു​മാ​സ്റ്റ​ർ 75ന്‍റെ ​നി​റ​വി​ൽ
Thursday, July 4, 2024 1:33 AM IST
ആല​ത്തൂ​ർ: സ്കൗ​ട്ട് മാ​സ്റ്റ​ർ എ​ന്നുപ​റ​ഞ്ഞാ​ൽ ആ​ല​ത്തൂ​ർ​കാ​ർ​ക്ക് അ​വ​രു​ടെ മ​ന​സി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്ന​ത് നൂ​റു​മാ​സ്റ്റ​റാ​ണ്. ഈ ​പ്രാ​യ​ത്തി​ലും ആ​ല​ത്തൂ​ർ ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർത്തി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.

വ​ണ്ടാ​ഴി ആ​മി​നമ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന പി.​എം.​ നൂ​ർ​മു​ഹ​മ്മ​ദ് 52 വ​ർ​ഷ​മാ​യി സ്കൗ​ട്ടി​ന്‍റെ പാ​ത​യി​ലാ​ണ്.

ഇ​ക്കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ളം ചെ​റു​തും വ​ലു​തു​മാ​യ 500 ഓ​ളം സ്കൗ​ട്ട് ശി​ല്പ​ശാ​ല​ക​ളി​ലും ക്യാ​മ്പു​ക​ളി​ലും സ​ജീ​വസാ​ന്നി​ധ്യ​മാ​ണ് അ​ദ്ദേ​ഹം.

1971 ൽ ​വ​ണ്ടാ​ഴി സി​വിഎം ഹൈ​സ്കൂ​ളി​ൽ ജോ​ലി​യി​ൽ ക​യ​റി​. അ​ദ്ദേ​ഹം 1972 മു​ത​ൽ 2005 വ​രെ അ​വി​ടെ സ്കൗ​ട്ട് മാ​സ്റ്ററായി സേ​വ​നം അ​നു​ഷ്ഠി​ച്ച ശേ​ഷം ഇ​പ്പോ​ഴും വ​ള്ളി​യോ​ട് ശ്രീ​നാ​രാ​യ​ണ പ​ബ്ലി​ക് സ്കൂ​ളി​ൽ സ്കൗ​ട്ട് മാ​സ്റ്റ​റാ​യി സേ​വ​നം ന​ട​ത്തു​ക​യാ​ണ്.

സ്കൗ​ട്ടി​ന്‍റെ വ​ഴി​യി​ൽ രാ​ജ്യ​പു​ര​സ്കാ​ർ അ​വാ​ർ​ഡും രാ​ഷ്ട്ര​പ​തി അ​വാ​ർ​ഡും നേ​ടി​യ ശി​ഷ്യ​ഗ​ണ​ങ്ങ​ളു​ടെ സ്കൗ​ട്ട് മാ​സ്റ്റ​റാ​യി ന​ർ​മസം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും ആ​ത്മാ​ർ​ഥ​ത​യി​ലൂ​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്രി​യ​ങ്ക​ര​നാ​യി വ​ർ​ത്തി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും റി​ട്ട​യേ​ഡ് പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​യ സാ​റാ ബീ​വി​യാ​ണ് ഭാ​ര്യ. പ​രേ​ത​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ, ആ​മി​ന എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

ആ​ല​ത്തൂ​ർ ലോ​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടി​ലെ​ത്തി സ്കൗ​ട്ട് കാ​ര​ണ​വ​രു​ടെ പി​റ​ന്നാ​ൾദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി.​സി. സു​ഹാ​സ്, എ​ൽ.​എ. സെ​ക്ര​ട്ട​റി ഷി​നു.​വി.​ദേ​വ്, ട്ര​ഷ​റ​ർ ഡി​നു. കെ. ​ജോ​ർ​ജ്, സി.​ഗോ​പ​കു​മാ​ർ, സി.​രാ​മ​ച​ന്ദ്ര​ൻ, വി.​വി​ക്ര​മ​ൻ, ടി.​എ​സ്. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.