രാമനാഥപുരം രൂപത കു​ടും​ബകൂ​ട്ടാ​യ്മ​ദി​നം ആ​ച​രി​ച്ചു
Tuesday, July 2, 2024 1:17 AM IST
കോ​യ​മ്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത കു​ടും​ബകൂ​ട്ടാ​യ്മ​ ദി​നാ​ച​ര​ണം സാ​ന്തോം പാ​സ്റ്റ​റ​ൽ സെ​ന്‍റൽ ന​ട​ത്ത​ി. ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും തു​ട​ർ​ന്ന് റി​ട്ട. പ്രഫ​. ഡോ.​കെ.​എം. ഫ്രാ​ൻ​സി​സ് "കു​ടും​ബ​കൂ​ട്ടാ​യ്മ ശാ​ക്തീ​ക​ര​ണം രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ൽ" എ​ന്ന വി​ഷ​യ​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണ​ം ന​ട​ന്നു.

സ്നേ​ഹ​വി​രു​ന്നി​നു​ശേ​ഷം മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പൊതുസമ്മേളനം നടന്നു. രൂ​പ​ത ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ചാ​ൾ​സ് ചി​റ​മ്മ​ൽ, അ​സി.​ഡ​യ​റ​ക്ട​ർ ഫാ.​ വി​വി​ൻ ചി​റ്റി​ല​പ്പി​ള്ളി, സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ട്രി​നി പോ​ൾ സിഎച്ച്എഫ്, കു​ടും​ബ​കൂ​ട്ടാ​യ്മ രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് അ​രി​മ്പൂ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.

രൂ​പ​ത​യി​ൽ ആ​ദ്യ​മാ​യി കു​ടും​ബ​കൂട്ടാ​യ്മ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ച്ചു. കു​ടും​ബ യൂ​ണി​റ്റു​ക​ളി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല​യും അ​ഖ​ണ്ഡ ബൈ​ബി​ൾ പാ​രാ​യ​ണ​വും ന​ട​ത്ത​ണ​മെ​ന്ന് ബിഷപ് ആ​ഹ്വാ​നം ചെ​യ്തു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.