നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ കോ​ള​ജ്ത​ല ഉ​ദ്ഘാ​ട​നം
Tuesday, July 2, 2024 1:17 AM IST
പാ​ല​ക്കാ​ട് : നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ കോ​ള​ജ് ത​ല ഉ​ദ്ഘാ​ട​നം കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ അം​ഗ​വും തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​റു​മാ​യ ഡോ.​ജി​ജു എ.​മാ​ത്യു മേ​ഴ്സി കോ​ള​ജി​ൽ നി​ർ​വ​ഹി​ച്ചു. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സ് അ​ദ്ദേ​ഹം പ​രി​ച​യ​പ്പെ​ടു​ത്തി.

മേ​ഴ്സി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ർ ജോ​റി ടി​എ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ​അ​ക്കാ​ദ​മി​ക പ​രി​സ​ര​ങ്ങ​ളി​ലെ മാ​ന​സി​ക ആ​രോ​ഗ്യ പ​രി​പോ​ഷ​ണം​ എ​ന്ന വി​ഷ​യ​ത്തി​ൽ റ​വ.​ഫാ. ജെ​യിം​സ് ച​ക്കി​യാ​ത്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ നാ​ലു വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ത​ത്സമ​യം സം​പ്രേ​ഷ​ണം ചെ​യ്തു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മി​നി ബാ​ബു ആ​ശം​സ​ക​ൾ അ​റി​യി​ച്ച പ​രി​പാ​ടി​യി​ൽ ഡോ.​എ​ൻ. ദീ​പ ന​ന്ദി​യും പ​റ​ഞ്ഞു.