ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, July 1, 2024 1:09 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2023 - 24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 കു​ടും ബ​ങ്ങ​ൾ​ക്ക് സൈ​ഡ് വീ​ലോ​ടു​കൂ​ടി​യ സ്കൂ​ട്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും രേ​ഖ​ക​ളും എ​ൻ. ഷം​സു​ദ്ധീ​ൻ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.

ആ​ർ​ടി​ഒ ഓ​ഫീ​സി​ൽനി​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച് ന​മ്പ​ർ അ​ട​ക്കം ല​ഭി​ച്ച ശേ​ഷ​മാ​ണ് സ്കൂ​ട്ട​റു​ക​ൾ ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ തെ​ക്ക​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജ്ന സ​ത്താ​ർ, ജ​സീ​ന അ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.