മേൽപ്പാല നിർമാണ പ്രവൃത്തികൾ കോർപറേഷൻ കമ്മീഷണർ പരിശോധിച്ചു
Monday, July 1, 2024 1:09 AM IST
കോ​യ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​രി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ മേ​ൽ​പ്പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ ശി​വ​ഗു​രു പ്ര​ഭാ​ക​ര​ൻ പ​രി​ശോ​ധ​ന ന​ട​ത്തി.​

സെ​ൻ​ട്ര​ൽ സോ​ണി​ന്‍റെ കീ​ഴി​ലു​ള്ള ല​ക്ഷ്മി മി​ൽ റോ​ഡ് ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് മേ​ൽ​പ്പാ​ലം സ്ഥി​തി ചെ​യ്യു​ന്ന റോ​ഡ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന സ്ഥ​ല​മാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

ഉ​ക്ക​ട​ത്തി​ന് സ​മീ​പം, ഗാ​ന്ധി​പു​രം സി​റ്റി ബ​സ് സ്റ്റേ​ഷ​ന് സ​മീ​പം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ റോ​ഡ് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം പ​ഠ​നം ന​ട​ത്തി.
അ​തു​പോ​ലെ ഉ​ക്ക​ടം ബ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു.‌

മു​നി​സി​പ്പ​ൽ ചീ​ഫ് എ​ഞ്ചി​നീ​യ​ർ അ​ൻ​പ​ഴ​ക​ൻ, അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ര​വി​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സെ​ന്തി​ൽ​കു​മാ​ര​ൻ, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ ക​റു​പ്പ​സാ​മി, ടൗ​ൺ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കു​മാ​ർ, അ​സി​സ്റ്റ​ൻ്റ് എ​ഞ്ചി​നീ​യ​ർ ക​മ​ല​ക​ണ്ണ​ൻ, കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.