പൊ​തു​നി​യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​ല്ലാ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രും സ​മ​ന്മാ​ര്‍: മ​ന്ത്രി കെ.​ കൃ​ഷ്ണ​ന്‍​കു​ട്ടി
Sunday, June 30, 2024 7:14 AM IST
പാ​ല​ക്കാ​ട്: പൊ​തു​നി​യ​മ​ങ്ങ​ളി​ല്‍ മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടേ​യും വ​ര്‍​ഗ​ത്തി​ന്‍റെ​യും ഭാ​ഷ​യു​ടേ​യും പേ​രി​ല്‍ യാ​തൊ​രു വി​വേ​ച​ന​വും പാ​ടി​ല്ലാ​യെ​ന്നും പൊ​തു​നി​യ​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ എ​ല്ലാ ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​രും സ​മ​ന്മാ​രാ​ണെ​ന്ന് ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്ന​താ​യും മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി.​

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ജി​ല്ല​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 600 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത സെ​മി​നാ​റി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​എ.​എ.​റ​ഷീ​ദ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​സ്. ചി​ത്ര മു​ഖ്യാ​തി​ഥി​യാ​യി.

എ​ഡി​എം സി. ​ബി​ജു, ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ പി. ​റോ​സ, എ. ​സൈ​ഫു​ദ്ദീ​ന്‍ ഹാ​ജി, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബേ​ബി മാ​ത്യു, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം. ​സു​ലൈ​മാ​ന്‍ തു​ട​ങ്ങി വി​വി​ധ മ​ത​മേ​ല​ധ്യ​ക്ഷ​രും ന്യൂ​ന​പ​ക്ഷ സം​ഘ​ട​നാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യു​ള്ള സം​സ്ഥാ​ന, കേ​ന്ദ്ര സ​ര്‍​ക്കാ​റു​ക​ളു​ടെ ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും വി​വി​ധ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ളെ​ക്കു​റി​ച്ചും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് വേ​ണ്ട​ത്ര അ​വ​ബോ​ധ​മി​ല്ലെ​ന്നു സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ അം​ഗം പി ​റോ​സ സെ​മി​നാ​റി​ല്‍ വ്യ​ക്ത​മാ​ക്കി.