വ​യ​നാ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പാ​ല​ക്കു​ഴി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു
Sunday, May 5, 2024 11:44 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​യ​നാ​ട്ടി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ പാ​ല​ക്കു​ഴി സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കു​ഴി അ​ഞ്ചു​മു​ക്ക് ചെ​ക്ക്ഡാ​മി​നു സ​മീ​പം താ​ഴ​ത്തു​കു​ന്നേ​ൽ പ​രേ​ത​നാ​യ വി​ജ​യ​ന്‍റെ മ​ക​ൻ വി​ജീ​ഷാ(30)​ണ് മ​രി​ച്ച​ത്. വ​യ​നാ​ട് ന​ട​വ​യ​ലി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലേ​ക്ക് കാ​റോ​ടി​ച്ചു പോ​കു​മ്പോ​ൾ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ജീ​ഷി​ന് ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ഴി​ക്കോ​ട് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​തി​രു​വി​ല്വാ​മ​ല ഐ​വ​ർ​മ​ഠ​ത്തി​ൽ. അ​മ്മ: വി​ജ​യ​മ്മ. ഭാ​ര്യ: ര​ഞ്ജി​നി. മ​ക​ൻ: കാ​ശി​നാ​ഥ​ൻ (ഏ​ഴു​മാ​സം പ്രാ​യം). സ​ഹോ​ദ​ര​ങ്ങ​ൾ: ര​തീ​ഷ്, ശ്രു​തി.