കടുത്ത ചൂടിലും തെ​ങ്ങുകൾക്ക് ടാ​ങ്ക​ർ വെ​ള്ളം ല​ഭ്യ​മാ​ക്കി ക​ർ​ഷ​ക​ർ
Sunday, May 5, 2024 2:29 PM IST
നെ​ന്മാ​റ: വേ​ന​ൽ ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ തെ​ങ്ങു​ക​ളും ക​രി​ഞ്ഞു​ണ​ങ്ങിത്തു​ട​ങ്ങി. തി​രു​വ​ഴി​യാ​ട് പു​ത്ത​ൻ​ത്ത​റ പാ​ട​ശേ​ഖ​ര​ത്തി​ലെ തെ​ങ്ങു​ക​ളെ​ ഉ​ണ​ക്കി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടു​ത്താ​ൻ ടാ​ങ്കു​ക​ളി​ൽ വെ​ള്ളം കൊ​ണ്ടു​വ​ന്ന് ന​ന​യ്ക്കു​കയാണ് കർഷകർ.

ട്രാ​ക്ട​റി​ന്‍റെ പി​ന്നി​ലെ ത​ട്ടി​ൽ ടാ​ങ്ക് ഘ​ടി​പ്പി​ച്ച് കു​ഴ​ൽ കി​ണ​റി​ൽ നി​ന്നു വെ​ള്ളം നി​റ​ച്ചു കൊ​ണ്ടു​വ​ന്നാ​ണ് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യി നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വ​ര​മ്പി​ലെ തെ​ങ്ങു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്. സാ​ധാ​ര​ണ വേ​ന​ൽ​ക്കാ​ല​ത്ത് ഇ​ട മ​ഴ​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന 25-30 വ​ർ​ഷം പ്രാ​യ​മു​ള്ള തെ​ങ്ങു​ക​ളാ​ണ് ക​ന​ത്ത ചൂ​ടി​ൽ വാ​ടി​ക്ക​രി​യാ​ൻ തു​ട​ങ്ങി​യ​ത്.