ഇ​ട​വ​ക​ദി​ന​ാഘോഷവും കു​ടും​ബ​ക്കൂ​ട്ടാ​യ്‌​മ വാ​ർ​ഷി​കവും
Monday, May 6, 2024 1:50 AM IST
ഗു​രു​വാ​യൂ​ർ: സ​മൂ​ഹ​ത്തി​ൽ കു​ടും​ബ​ങ്ങ​ളും വ്യ​ക്തി​ക​ളും ഒ​ന്നി​ച്ചു​നി​ന്നാ​ൽ കൂ​ടു​ത​ൽ സ​ദ്ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​മെ​ന്നും ഒ​റ്റ​യ്ക്കു​നി​ന്നാ​ൽ വ്യ​ക്തി​ക​ളും സ​മൂ​ഹ​വും ശി​ഥി​ലീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നും പാ​ല​യൂ​ർ മാ​ർ​തോ​മ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ഡേ​വി​സ് ക​ണ്ണ​മ്പു​ഴ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഗു​രു​വാ​യൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ്‌ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​ന​വും കു​ടും​ബ​ക്കൂ​ട്ടാ​യ്‌​മ - ഭ​ക്ത സം​ഘ​ട​ന വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​കാ​രി ഫാ. ​പ്രി​ന്‍റോ കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

വൈ​ദിക​വ​സ്ത്രം സ്വീ​ക​രി​ച്ച ഇ​ട​വ​കാ​ംഗം ബ്ര​ദ​ർ ഡി​വി​ൻ മാ​റോ​ക്കി​യെ​യും തൃ​ശൂ​ർ അ​തി​രൂ​പ​ത തി​രു​ബാ​ല​സ​ഖ്യം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷാ​രോ​ൺ മു​ള​ക്ക​ലി​നേ​യും ആ​ദ​രി​ച്ചു. ഫാ. ​ജി​ൻ​സ​ൻ ചി​രി​യ​ങ്ക​ണ്ട​ത്ത്, സി​സ്റ്റ​ർ അ​ന്ന കു​രു​തു​കു​ള​ങ്ങ​ര, ട്ര​സ്റ്റി ടി.​എ. കു​രി​യാ​ക്കോ​സ്, പി.​ഐ. ലാ​സ​ർ, ജോ​ഷി മോ​ഹ​ൻ, സി.​എ. ജോ​ഷി, ലോ​റ​ൻ​സ് നീ​ല​ങ്കാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.