പൂത്തോൾ
സെന്റ് ആന്റണീസ് പള്ളി
വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ കൊടിയേറ്റം ബിഷപ് എമരിറ്റസ് മാർ ആന്റണി ചിറയത്ത് നിർവഹിച്ചു.
ഇന്നു മുതൽ രാവിലെ 6.15നും വൈകീട്ട് ആറിനും വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന, നേർച്ച വിതരണം എന്നിവ നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് വിശുദ്ധ കുർബാന, ലദീഞ്ഞ് , നൊവേന , കൂടുതുറക്കൽ ശുശ്രൂഷ എന്നിവയുണ്ടാകും. ഫാ. ഫ്രാൻസീസ് പള്ളിക്കുന്നത്ത് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ജപമാല പ്രദക്ഷിണം. തിരുനാൾ ദിവസമായ 12ന് ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ജോൺ പേരാമംഗലം കാർമികത്വം വഹിക്കും.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ബെന്നി മുണ്ടൻകുര്യൻ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, നേർച്ചഭക്ഷണം വെഞ്ചരിക്കൽ എന്നിവ നടക്കും.
പറപ്പൂർ സെന്റ് ജോൺ
നെപുംസ്യാൻ ഫൊറോന
ദേവാലയം
ചക്ക തിരുനാളിന് കൊടിയേറി. തൃശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര കൊടിയേറ്റ് നിർവഹിച്ചു.
അസി. വികാരി ഫാ. ബിനോയ് മഞ്ഞളി സഹകാർമികത്വം വഹിച്ചു. നടത്തുകെെക്കാരൻ പി.ആർ. ജോൺസൺ, പി.കെ. ജോസ്, ഗ്ലെന്നി പുത്തൂർ, പി.ഡി. മൈക്കിൾ, ജനറൽ കൺവീനർ പി.എൽ. ഇയ്യപ്പൻ എന്നിവർ നേതൃത്വംനൽകി. 11 മുതല്‍ 14 വരെയാണ് തിരുനാൾ. 19ന് എട്ടാമിടം ആഘോഷിക്കും.
പാറേംപാടം
സെന്റ് ആന്റണീസ് ദേവാലയം
വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാൾ ആഘോഷിച്ചു.
ഇന്നലെ രാവിലെ 10നു നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കു പുല്ലഴി സെന്റ് ജോസഫ് ഹോം ഡയറക്ടർ ഫാ. രാജു അക്കര മുഖ്യകാർമികത്വം വഹിച്ചു. മുളയം മേരിമാതാ സെമിനാരിയിലെ ഫാ. ഡെന്നി ചിറയത്ത് തിരുനാൾ സന്ദേശം നൽകി. വൈകീട്ട് ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള ഭക്തി നിർഭരമായ പ്രദക്ഷിണവും നടന്നു.
തുടർന്ന് ഗാനമേളയും ഉണ്ടായിരുന്നു. തിരുനാളാഘോഷങ്ങൾക്ക് വികാരി ഫാ. പോൾ അറയ്ക്കൽ, കൈക്കാരൻമാരായ ജോയ്സണ്‍ മണ്ടുംപാൽ, എഡിസൻ ചെറുവത്തൂർ, ജോയ് മണലിൽ, കണ്‍വീനർ ഷാജു മേഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.