കാപ്പ പ്രതി അറസ്റ്റിൽ
1571936
Tuesday, July 1, 2025 7:21 AM IST
കാക്കനാട് : പ്രവേശന വിലക്ക് നിലനിൽക്കേ ഉത്തരവ് ലംഘിച്ച് തൃക്കാക്കര സ്റ്റേഷൻ പരിധിക്കുള്ളിൽ പ്രവേശിച്ച വാഴക്കാല തീവണ്ടി കോളനിയിൽ ചാത്തൻ വേലി മുകൾ വീട്ടിൽ ഷാജി(27)യെ തൃക്കാക്കര പോലീസ് പിടികൂടി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണം, ആക്രമണം, സ്ത്രീകളോട് മോശം പെരുമാറ്റം, ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി പ്രതി ചേർക്കപ്പെട്ട ഇയാളെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് കാപ്പ ചുമത്തി വിലക്ക് എർപ്പെടുത്തിയത്.
2025 ജൂൺ 29ന് പ്രതി തൃക്കാക്കര സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ചതോടെ കാപ്പ ഉത്തരവു ലംഘിക്കുകയായിരുന്നു. എസ്ഐ എ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.