ഹൃദ്രോഗ പരിശോധന ക്യാമ്പ്
1571582
Monday, June 30, 2025 4:36 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ് ക്ലബിന്റെയും നിര്‍മല മെഡിക്കല്‍ സെന്ററിന്റെയും നേതൃത്വത്തില്‍ സമ്പൂര്‍ണ ഹൃദ്രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളൂര്‍ക്കുന്നത്ത് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ ക്യാമ്പ് മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി.ജി. ബിജു അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് നിര്‍വഹിച്ചു.
സിസ്റ്റര്‍ ജെസി ജോസ്, അനൂപ് സത്യന്, മുഹമ്മദ് ഷഫീഖ്, പാട്രിക് എം. കല്ലട എന്നിവര്‍ പ്രസംഗിച്ചു. ക്യാന്പില്‍ പങ്കെടുത്തവര്‍ക്ക് രക്തസമ്മര്‍ദം, തൈറോയ്ഡ്, ലിപ്പിഡ് പ്രൊഫൈല്‍, ഇസിജി, കാര്‍ഡിയോ, ശ്വാസകോശ നിര്‍ണയ പരിശോധനകള്‍ സൗജന്യമായിയിരുന്നു. കൂടാതെ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.