വീടിന്റെ ശിലാസ്ഥാപനം
1571590
Monday, June 30, 2025 4:36 AM IST
മൂവാറ്റുപുഴ: കാരക്കുന്നം ഫാത്തിമ മാതാ എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമിച്ചു നൽകുന്ന സ്നേഹ വീടിന്റെ ശിലാസ്ഥാപനം സ്കൂൾ മാനേജർ ഫാ. ജോർജ് വള്ളോംകുന്നേൽ നിർവഹിച്ചു.
വാർഡ് അംഗം പ്രവീണ ഹരീഷ്, പ്രധാനാധ്യാപകൻ വിൻസെന്റ് ജോസഫ്, പ്ലാറ്റിനം ജൂബിലി കമ്മിറ്റി കൺവീനർ ജിന്റോ സെബാസ്റ്റ്യൻ, പി.വി. അരുൺ, ജിൻസി സോണി, ജിൻസ് ആന്റണി, ജോസ് കാവുംപുറം, പി. വിനീത, റമ്മി മാണിച്ചൻ, ജയ്മി മാത്യു, നിൻസി പി. ജോളി, എൽന എൽദോസ്, വി.കെ. ലൈല തുടങ്ങിയവർ പ്രസംഗിച്ചു.