കലൂര്‍ ഗ്രീറ്റ്സ് സ്കൂളില്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നാലിന്
1571921
Tuesday, July 1, 2025 7:21 AM IST
കൊച്ചി: കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂള്‍ സംഘടിപ്പിക്കുന്ന അഖില കേരള ഇന്റര്‍സ്കൂള്‍ ഡാന്‍സ് ഫെസ്റ്റിവല്‍ നാലിന് നടക്കും. ചലച്ചിത്രതാരം തന്വീ റാം മുഖ്യാതിഥിയാകും.
രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂള്‍ ചെയര്മാന് സാബു തോമസ് വടക്കേക്കുറ്റ്, പ്രിന്‍സിപ്പൽ (അഡ്മിനിസ്ട്രേഷന്) ബെലിന്‍ഡ വിവേര, പാരന്റ് ടീച്ചര്‍ ഫോറം പ്രസിഡന്റ് അഡ്വ. മുഹമ്മദ്ഷാ, വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ സിദ്ദീഖ് എന്നിവര്‍ പങ്കെടുക്കും.
മിറാഷ് മൂവ്സ്, രംഗ്ലോക് നൃത്യ, താല് ഇ ദമാക്ക, ഫാഷന്‍ ഷോഎന്നീ നാലു വിഭാഗങ്ങളിലായാണ് ടാരന്റ്റെല്ല സീസണ് 4 എന്ന പേരില്‍ മത്സരം നടത്തുന്നത്. വിജയികള്‍ക്ക് എല്ലാ വിഭാഗങ്ങളിലുമായി രണ്ടുലക്ഷം രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകങ്ങളും നല്‍കും. രജിസ്ട്രേഷന് സൗജന്യം. യുവ പ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടയാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബെലിന്‍ഡ വിവേര പറഞ്ഞു. ഷൈനി ഷാജന്, ഫാത്തിമ സാറ, സ്കൂള്‍ ലീഡര്‍ ജോയല്‍ ഏബ്രഹാം അനൂപ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആശ പേഴ്സി എന്നിവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.