കടമക്കുടിയിലെ കുടിവെള്ള വിതരണം പൂര്‍ണതോതിലാകാന്‍ വൈകും
1571598
Monday, June 30, 2025 4:49 AM IST
കൊച്ചി: കടമക്കുടി പഞ്ചായത്തില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പുഴയില്‍ പൊട്ടിയതിനെ തുടര്‍ന്ന് കോതാട്, മൂലമ്പിള്ളി ഭാഗങ്ങളില്‍ ഉണ്ടായ കുടിവെള്ള ക്ഷാമം പൂര്‍ണതോതില്‍ പരിഹരിക്കാന്‍ സമയമെടുക്കും. ജലവിതരണം സാധാരണ നിലയിലാകാന്‍ ഏതാനും ദിവസങ്ങള്‍ കൂടി എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. കുടിവെള്ള ക്ഷാമത്തില്‍ കുറവ് വന്നിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദുഷ്കരമായ ജോലിയാണ് നടക്കുന്നത്. അതിനടെ കുടിവെള്ള ക്ഷാമത്തിന്റെ സ്ഥിതി നേരിട്ടറിയാന്‍ കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.
പ്രദേശത്ത് ക്യാമ്പ് ചെയ്തു പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കു നേതൃത്വം നല്കുന്ന വാട്ടര്‍ അഥോറിറ്റി ജീവനക്കാരെ കണ്ട് വിവരങ്ങള്‍ തിരക്കി. വിഷയത്തില്‍ ജലവിഭവമന്ത്രിക്കു എംഎല്‍എ നേരിട്ടു നിവേദനം നല്‍കുകയും വാട്ടര്‍ അഥോറിറ്റി എംഡിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അനില്‍ ആഗസ്റ്റിന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നീതു മോഹന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എസ്. ഉത്തര, എം. രാജീവ്, കെ.എം. വൈഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്.