മോട്ടോർ സൈക്കിൾ മോഷണം: ഒരാൾ അറസ്റ്റിൽ
1571935
Tuesday, July 1, 2025 7:21 AM IST
പെരുമ്പാവൂർ: മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിൽ ചൂർണിക്കര കുന്നത്തേരി കാളിയാടൻ വീട്ടിൽ റിഫാസി(24)നെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വാങ്ങാനെന്ന വ്യാജേന ബീഹാർ സ്വദേശിയായ വിജയകുമാറിന്റെ വട്ടക്കാട്ടുപടിയിലുള്ള വീട്ടിൽനിന്ന് മോട്ടോർ സൈക്കിൾ ഓടിച്ചു നോക്കുന്നതിനായി പുറത്തേക്ക് കൊണ്ടുപോയതിനു ശേഷം തിരികെ വരാതിരിക്കുകയായിരുന്നു.
ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്ഐ പി.വി. ജോർജ്, എസ്സിപിഒമാരായ കെ.എം. നൗഷാദ്, കെ.എ. നൗഫൽ, രഞ്ജു വി. തങ്കപ്പൻ, സിപിഒമാരായ ജി. രാമനാഥ്, അരുൺ കെ. കരുണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.