കൂവപ്പടി സെന്റ് ആന്‍സ് സ്കൂളില്‍ ‘ദീപിക നമ്മുടെ ഭാഷ' പദ്ധതി
1571919
Tuesday, July 1, 2025 7:21 AM IST
പെരുമ്പാവൂര്‍: കൂവപ്പടി സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 'ദീപിക നമ്മുടെ ഭാഷ' പദ്ധതിക്കു തുടക്കമായി. പവിഴം ഗ്രൂപ്പ്, ഗോള്‍ഡന്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബെന്നി ബഹനാന് എംപി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ പുഷ്പറാണി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി പോള്‍, പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് നമ്പ്യാട്ടുകുടി, ഗോള്‍ഡന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ബോബിന് ചിറയത്ത്, ദീപിക സര്‍ക്കുലേഷന്‍ മാനേജര്‍ ബിനോ വര്‍ഗീസ്, പെരുമ്പാവൂര്‍ ലേഖകന്‍ ഷിജു തോപ്പിലാന്‍, ഏരിയാ മാനേജര്‍ നിബിന് അലോഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.