അല്ലപ്ര ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടം തുറന്നു
1571922
Tuesday, July 1, 2025 7:21 AM IST
പെരുമ്പാവൂർ: അല്ലപ്ര ഗവ. യുപി സ്കൂളിന്റെ പുതിയ കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഗവ. ഏജൻസിയായ കെൽ നിർമാണ ചുമതല ഏറ്റെടുത്തിരുന്നു. നാലു ക്ലാസ് മുറികളും, ടോയ്ലെറ്റ് സമുച്ചയങ്ങളും ഉൾക്കൊള്ളുന്നതാണ് പുതിയ കെട്ടിടം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. സ്കൂളിന് 125 വർഷങ്ങൾക്കു മുമ്പ് കെട്ടിടവും സ്ഥലവും വിട്ടുനൽകിയ അല്ലപ്ര സെന്റ് ജേക്കബ് ദേവാലയത്തിന്റെ നിലവിലെ ട്രസ്റ്റിമാരെ യോഗം ആദരിച്ചു .
കെട്ടിടത്തിനു മുകളിൽ ഗവ. ഫണ്ട് ഒരു കോടി രൂപ വിനിയോഗിച്ചുള്ള രണ്ടാം നിലയുടെ നിർമാണ ഉദ്ഘാടനം വരും ദിവസങ്ങളിൽ നടക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.