ഉന്നത വിജയം നേടിയവർക്ക് എംഎൽഎ അവാർഡ്
1571915
Tuesday, July 1, 2025 7:21 AM IST
മൂവാറ്റുപുഴ: എസ്എസ്എൽസി, പ്ലസ്ടു, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എംഎൽഎ അവാർഡ് നൽകി ഈ വർഷവും ആദരിക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു.
എംഎൽഎ മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യ സ്പർശം പദ്ധതി പ്രകാരമാണ് അവാർഡുകൾ നൽകുന്നത്. നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളെയും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയ പ്രതിഭകളെയും ചടങ്ങിൽ ആദരിക്കും.
മുവാറ്റുപുഴ മണ്ഡലത്തിലെ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾക്ക് പുറമെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ സ്ഥിര താമസക്കാരും എന്നാൽ മണ്ഡലത്തിന് പുറമെയുള്ള സ്കൂളുകളിൽ പഠിച്ചു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും എംഎൽഎ അവാർഡ് നൽകും. ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ റാങ്ക് നേടിയവരും മണ്ഡലത്തിന് പുറമെയുള്ള സ്കൂളുകളിൽ പഠിച്ചു ഉന്നത വിജയം നേടിയവരും എംഎൽഎ ഓഫീസിൽ അപേക്ഷ നൽകണം.
മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം മൂന്നിന് വൈകുന്നേരം അഞ്ചിന് മുന്പ് 04852834444 എന്ന നന്പറിൽ ബന്ധപ്പെടുകയോ എംഎൽഎ ഓഫീസിൽ നേരിട്ടോ നൽകണമെന്ന് എംഎൽഎ അറിയിച്ചു.