സ്ഥാനാരോഹണം
1571588
Monday, June 30, 2025 4:36 AM IST
വാഴക്കുളം: വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാഡമിയിൽ സ്കൂൾ പാർലമെന്റിന്റെ സ്ഥാനാരോഹണം നടത്തി. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായി. വിവിധ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡേഴ്സിന് ബാഡ്ജസ് നൽകി ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളിക്കാട് ലീഡേഴ്സിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഫാ. ജിത്തു ജോർജ് തൊട്ടിയിൽ പ്രസംഗിച്ചു. അധ്യാപക രക്ഷാകർതൃ സംഘടനയുടെ വാർഷിക പൊതുയോഗവും പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച് നടത്തി.