സൗജന്യ ഫിസിയോ തെറാപ്പി സെന്റർ തുടങ്ങി
1571908
Tuesday, July 1, 2025 7:21 AM IST
മൂവാറ്റുപുഴ: ആൽഫാ പാലീയേറ്റീവ് കെയർ മൂവാറ്റുപുഴ സെന്ററിനു കീഴിൽ സൗജന്യ ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചു.
സ്ട്രോക്ക്, നട്ടെല്ലിന്റെ ക്ഷതം, മസ്തിഷ്ക ക്ഷതം, പാർക്കിൻസണ്‍സ് എന്നീ രോഗങ്ങൾ മൂലം കിടപ്പിലായ രോഗികൾക്കു സൗജന്യമായി ഫിസിയോ തെറാപ്പി ഇന്ന് മുതൽ മൂവാറ്റുപുഴ ആൽഫ പാലിയേറ്റീവിനു കീഴിൽ നൽകുന്നതാണെന്ന് പ്രസിഡന്റ് അഷറഫ് മാണിക്യം, സെക്രട്ടറി വിൽസണ്‍ കുരിശിങ്കൽ എന്നിവർ അറിയിച്ചു.
ഫിസിയോ തെറാപ്പി കൂടാതെ കിടപ്പു രോഗികളെ വീടുകളിൽ സന്ദർശിച്ചു സൗജന്യ ഗൃഹകേന്ദ്രീകൃത ചികിത്സയും സെന്ററിൽനിന്നു നൽകുന്നുണ്ട്. ഫോൺ: 91888916196.