വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു
1571916
Tuesday, July 1, 2025 7:21 AM IST
വാഴക്കുളം: പൈനാപ്പിൾ മാർക്കറ്റിൽ ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ചു നൽകുന്ന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നടത്തി.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, പഞ്ചായത്തംഗം പി.എസ്. സുധാകരൻ, അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി തോമസ്, ട്രഷറർ ജോസ് മാത്യു മോനിപ്പിള്ളിൽ, ജോയിന്റ് സെക്രട്ടറി ഷൈജി ജോസഫ്, ജെയ്സൻ ജോസ്, സാലസ് അലക്സ്, ഷൈൻ ജോണ്, മാത്യു ജോസഫ്, എം.പി. തോമസ്, സിജോ ജോർജ്, ഡിവിൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.