കോ​ത​മം​ഗ​ലം: പി​ണ്ടി​മ​ന വെ​റ്റി​ല​പ്പാ​റ​യി​ല്‍ രാ​ജീ​വ്ഗാ​ന്ധി ദ​ശ​ല​ക്ഷം ന​ഗ​റി​ല്‍ വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗം ത​ക​ര്‍​ന്ന് നി​ലം​പ​തി​ച്ചു. ആ​ള​പാ​യ​മി​ല്ല. അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ അ​ഞ്ച് വീ​ടു​ക​ളി​ല്‍ മൂ​ന്ന് വീ​ടു​ക​ള്‍ ഇ​ന്ന് പൊ​ളി​ച്ച് നീ​ക്കും. ന​ഗ​റി​ന്‍റെ തു​ട​ക്ക ഭാ​ഗ​ത്തു​ള്ള വെ​ട്ടു​കാ​ട്ടി​ല്‍ ശോ​ശാ​മ്മ​യു​ടെ വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ശൗ​ചാ​ല​യ മു​റി​യു​ടെ പു​റം​ഭി​ത്തി​യാ​ണ് നി​ലം​പ​തി​ച്ച​ത്. ഇ​ന്നെ​ലെ രാ​വി​ലെ 10നാ​ണ് സം​ഭ​വം.

വീ​ട് ത​ക​ര്‍​ച്ച​യി​ലാ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ മ​റ്റൊ​രു സ്ഥ​ല​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ ഭി​ത്തി ത​ക​ര്‍​ന്ന് വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് സ​മീ​പ വീ​ട്ടു​കാ​ര്‍ ഓ​ടി​ച്ചെ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. 30 വ​ര്‍​ഷം മു​മ്പ് ഭ​വ​ന നി​ര്‍​മാ​ണ ബോ​ര്‍​ഡ് നി​ര്‍​മി​ച്ച് ന​ല്‍​കി​യ വീ​ടു​ക​ളാ​ണ് ഇ​വ. സി​മ​ന്‍റ് തേ​യ്ക്കാ​തെ കെ​ട്ടി​പ്പൊ​ക്കി​യ ഭി​ത്തി​ക​ളും ക​നം കു​റ​ഞ്ഞ മേ​ല്‍്ക്കൂ​ര സ്ലാ​ബും കാ​ലാ​നു​സൃ​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​തെ വ​ന്ന​താ​ണ് വീ​ടു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ശോ​ശാ​മ്മ​യു​ടെ വീ​ടി​നൊ​പ്പം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ന​യ​ത്തു​കു​ടി ര​മ​ണി വി​ജ​യ​ന്‍, വ​ട്ട​പ്പ​റ​മ്പി​ല്‍ ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഇ​ന്ന് പൊ​ളി​ച്ച് നീ​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മ്മ​തം അ​റി​യി​ച്ചി​ട്ടു​ണ്ട്.

പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ രാ​ധാ രാ​ജു, പു​ന്ന​യ്ക്ക​ല്‍ ശാ​ന്ത, പു​ത്ത​യ​ത്ത് വേ​ലാ​യു​ധ​ന്‍ തു​ട​ങ്ങി 10 പേ​രു​ടെ വീ​ടു​ക​ളു​ടെ വെ​ട്ടു​ക​ല്ലി​ല്‍ പ​ണി​ത് സി​മ​ന്‍റ് തേ​യ്ക്കാ​ത്ത ഭി​ത്തി ന​ന​ഞ്ഞു​കു​തി​ര്‍​ന്ന് നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ല്‍ രാ​ധാ രാ​ജു​വി​ന്‍റെ വീ​ടി​ന്‍റെ സ്ലാ​ബും ഭി​ത്തി​യും പൊ​ളി​ഞ്ഞ് അ​പ​ക​ട​ത്തി​ലാ​ണ്.

ഈ ​അ​വ​സ്ഥ​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി-​അ​മ്മി​ണി ദ​മ്പ​തി​ക​ള്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്ന് അ​ടി​യി​ല്‍​പ്പെ​ട്ട​ത്. ഈ ​സം​ഭ​വ​ത്തോ​ടെ ന​ഗ​റി​ലെ പ​ല കു​ടും​ബ​ങ്ങ​ളും ഭീ​തി​യോ​ടെ​യാ​ണ് വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. നാ​ല് വീ​ട്ടു​കാ​രെ ന​ഗ​റി​ലെ എ​സ്‌​സി ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.