തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നവീകരണ കലശവും പുനപ്രതിഷ്ഠയും നാളെ
1571914
Tuesday, July 1, 2025 7:21 AM IST
മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ശ്രീധർമശാസ്താ ക്ഷേത്ര നവീകരണ കലശവും പുനപ്രതിഷ്ഠയും നാളെ രാവിലെ ഒന്പതിനു നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നന്പൂതിരി മുഖ്യകാർമികത്വവും മേൽശാന്തി വാരണകോട്ട് വി.എസ്. ശങ്കരൻ പോറ്റി സഹകാർമികത്വവും വഹിക്കും.
രാവിലെ പതിവ് പൂജകൾ, 8.30ന് ബിംബശുദ്ധി, കലശാഭിഷേകങ്ങൾ, വൈകുന്നേരം 6.45ന് ദീപാരാധന, ഏഴിന് തായന്പക. നാളെ രാവിലെ പതിവ് പൂജകൾക്ക്പുറമെ ഒന്പതിന് ശാസ്താ പ്രതിഷ്ഠ, ബ്രഹ്മകലശാഭിഷേകം, 10ന് ശ്രീരാമസ്വാമിക്ക് കളഭാഭിഷേകം, ഉച്ചയ്ക്ക് 12ന് പ്രസാദ ഊട്ട്, വൈകുന്നേരം ആറിന് പഞ്ചവാദ്യ അരങ്ങേറ്റം, 6.45ന് ദീപാരാധന.