അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്തു
1571907
Tuesday, July 1, 2025 7:21 AM IST
മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ പി.ഒ ജംഗ്ഷനിൽ സ്ഥാപിച്ച മഹാത്മ അയ്യങ്കാളിയുടെ പ്രതിമ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാടിന് സമർപ്പിച്ചു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
ഡീൻ കുര്യാക്കോസ് എംപി, മഹാത്മ അയ്യങ്കാളിയുടെ ചെറുമകൻ എസ്. ഗിരിജാത്മജൻ, എംഎൽഎമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ബാബു പോൾ, ജോണി നെല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ വെള്ളിയാമറ്റം ചാമപ്പാറയിൽ ജൂബിലന്റ് ഉണ്ണി എന്ന ശിൽപ്പിയാണ് ആറരയടി ഉയരമുള്ള പൂർണകായ പ്രതിമ തീർത്തിരിക്കുന്നത്. കന്പി, അയണ്‍ നെറ്റ്, കളിമണ്ണ്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ച് ഒരു ടണ്‍ ഭാരം വരുന്ന പ്രതിമയാണ് നിർമിച്ചിരിക്കുന്നത്.