മാറാടിയിൽ പ്ലൈവുഡ് കന്പനികൾക്ക് അനുമതി നിഷേധിച്ചു
1571236
Sunday, June 29, 2025 4:39 AM IST
മൂവാറ്റുപുഴ: മാറാടിയിൽ പ്ലൈവുഡ് കന്പനിക്ക് പഞ്ചായത്ത് കമ്മിറ്റി അനുമതി നിഷേധിച്ചു. 13-ാം വാർഡിൽ രണ്ടു പ്ലൈവുഡ് നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി ഹാജരാക്കിയിരുന്ന അപേക്ഷകളാണ് പഞ്ചായത്ത് കമ്മിറ്റി നിരസിച്ചത്.
പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെയും ആരോഗ്യത്തെയും ഹാനികരമായി ബാധിക്കുമെന്നുള്ളതിനാലും പ്രദേശത്തെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നുമാണ് പഞ്ചായത്ത് കമ്മിറ്റി അനുമതി നിരസിച്ചതെന്ന് പ്രസിഡന്റ് ഒ.പി. ബേബി, സ്ഥിരംസമിതി അധ്യക്ഷൻ ബിജു കുര്യാക്കോസ് എന്നിവർ അറിയിച്ചു.