‘ഞാനും എന്റെ നാടിനൊപ്പം’ പങ്കാളികളായി വിദ്യാർഥികളും
1571240
Sunday, June 29, 2025 4:47 AM IST
വാഴക്കുളം: വാഴക്കുളത്ത് ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി തങ്ങൾ സ്വരുക്കൂട്ടിയ കൊച്ചു സന്പാദ്യങ്ങളും നൽകി ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്കൂളിലെ വിദ്യാർഥികളും ‘ഞാനും എന്റെ നാടിനൊപ്പം’ പദ്ധതിയിൽ പങ്കാളികളായി.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാതാപിതാക്കൾക്കൊപ്പമെത്തിയാണ് വിദ്യാർഥികൾ തങ്ങളുടെ കൊച്ചു സന്പാദ്യങ്ങൾ കൈമാറിയത്. തുക സ്കൂൾ പ്രധാനാധ്യാപിക പ്രീമ സിമിക്സ് വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യനു കൈമാറി.
യോഗത്തിൽ ഡയാലിസിസ് യൂണിറ്റുകളുടെ പ്രസക്തിയെക്കുറിച്ച് ജോണി മെതിപ്പാറ സംസാരിച്ചു. ആനിക്കാട് സെന്റ് ആന്റണീസ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് മക്കോളിൽ, തോമസ് വർഗീസ് താണിക്കൽ എന്നിവർ പ്രസംഗിച്ചു.