പുരസ്കാരമായി ലഭിച്ച പുസ്തകങ്ങൾ നാട്ടിലെ വായനശാലയ്ക്കു നൽകി അധ്യാപകൻ
1571569
Monday, June 30, 2025 4:02 AM IST
ചെറായി: വായനാ ദിനത്തോടനുബന്ധിച്ച് നടന്ന പുസ്തക ആസ്വാദന മത്സരത്തിൽ സമ്മാനമായി ലഭിച്ച പുസ്തകങ്ങൾ എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്കൂളിലെ അധ്യാപകനായ കെ.ജി. ഹരികുമാർ നാട്ടിലെ വായനശാലക്ക് നൽകി.
എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലക്കാണ് പുസ്തകങ്ങൾ നൽകിയത്. വായനശാലാ പ്രസിഡന്റ് ബേസിൽ മുക്കത്ത്, ജോയിന്റ് സെക്രട്ടറി പി.പി. സജീവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.