കെഎൽസിഎ ജനറൽ കൗൺസിലും ആദരിക്കലും നടത്തി
1571578
Monday, June 30, 2025 4:07 AM IST
തോപ്പുംപടി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊച്ചി രൂപത ജനറൽ കൗൺസിലും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിക്കലും നടത്തി.
തോപ്പുംപടി കാത്തലിക്ക് സെന്ററിൽ നടന്ന ചടങ്ങ് കുമ്പളങ്ങി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കെഎൽസിഎ മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ നെൽസൻ കോച്ചേരി ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സിന്ധു ജസ്റ്റസ്, ജോയി സി. കമ്പക്കാരൻ , സേവ്യർ രാജു, എൻ.എൽ. ജെയിംസ്, പി.പി. ജേക്കബ്ബ്, ജേക്കബ് പോൾ, റിഡ്ജൻ റിബെല്ലോ, ജോസ്മോൻ ഇടപ്പറമ്പിൽ, സുജ അനിൽ എന്നിവരെ ആദരിച്ചു.
ഫാ. ആന്റണി കുഴിവേലിൽ, ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കൽ, സാബു കാനക്കാപ്പള്ളി, അലക്സാണ്ടർ ഷാജു ആനന്ദശേരി, ഹെൻസൺ പോത്തൻപള്ളി, കെ.ജെ. സെബാസ്റ്റ്യൻ, ജെസി കണ്ടനാം പറമ്പിൽ, വിദ്യ ജോജി എന്നിവർ സംസാരിച്ചു.