മഴക്കെടുതി: നഷ്ടപരിഹാരം നൽകണമെന്ന്
1571235
Sunday, June 29, 2025 4:39 AM IST
മൂവാറ്റുപുഴ: മഴക്കെടുതികളിൽ ആശ്വാസ നടപടികളും, ജീവനും സ്വത്തും നഷ്ടപ്പെട്ടവർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകുവാനും തീരുമാനമുണ്ടാകണമെന്ന് ആർഎംപിഐ എറണാകുളം ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ ആർഎംപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വിനോയ് താണികൂന്നേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയ്സണ് പൂക്കുന്നേൽ, പി.ടി മോഹനൻ, തങ്കൻ നേര്യമംഗലം, എൽദോസ് പറന്പാത്ത്, ഷിബു വെളിയന്നൂർകാരൻ, ബേബി കാരക്കാട്ട്, സിറിൽ ബസ്റ്റിൻ കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു.