ലൂർദ് ആശുപത്രി "ബോധപൂർണിമ'
1571924
Tuesday, July 1, 2025 7:21 AM IST
കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെയും ലൂർദ് കോളജ് ഓഫ് നഴ്സിംഗ് എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാത്യാത്ത് എൽഎംസിസി ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് വാക്കത്തണും ബോധവത്കരണ പരിപാടികളും ("ബോധപൂർണിമ' ) നടത്തി.
ആശുപത്രിയിൽ നിന്ന് ആരംഭിച്ച വാക്കത്തൺ കൊച്ചി സിറ്റി പോലീസ് എസ്എച്ച്ഒ പി. ബാബു ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. ആശുപത്രി അസോ. ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, വെൽഫെയർ ഓഫീസർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത് എന്നിവർ പ്രസംഗിച്ചു.
നഴ്സിംഗ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് , മൈം, ബോധവത്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ റുഫീന എട്ടുരുത്തിൽ, വൈസ് പ്രിൻസിപ്പൽ പ്രഫ. ജോസി എ. മാത്യു, എൻഎസ്എസ് നോഡൽ ഓഫീസർ സിസ്റ്റർ വിജ, ഹൈസ്കൂൾ പ്രിൻസിപ്പൽ സുബി സെബാസ്റ്റ്യൻ, എൽപി വിഭാഗം പ്രിൻസിപ്പൽ സിസ്റ്റർ അലീന എന്നിവർ നേതൃത്വം നൽകി.