സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
1571906
Tuesday, July 1, 2025 7:21 AM IST
കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെയും കോതമംഗലം സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി ഓഡിറ്റോറിയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജിജി എളൂർ, പഞ്ചായത്തംഗം വി.കെ. വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ജെയിംസ് കോറന്പേൽ, ആന്റണി ജോസം, ജിജി പുളിക്കൽ, ഷോജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സെന്റ് ജോസഫ്സ് ധർമഗിരി ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ക്യാന്പിൽ പരിശോധനകൾക്ക് നേതൃത്വം നൽകി. ക്യാന്പിൽ പങ്കെടുത്തവരിൽ തുടർ ചികിത്സ നിർദേശിക്കപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസ്മിൻ അറിയിച്ചു.