ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത കോണ്‍ഗ്രസ് ധര്‍ണ നാളെ
1571597
Monday, June 30, 2025 4:49 AM IST
കൊച്ചി: സംസ്ഥാനത്തെ ആരോഗ്യമേഖല വെന്ററിലേറ്ററിലാണെന്ന മെഡിക്കൽ കോളജ് ഡോക്ടറുടെ വെളിപ്പെടുത്തലിന് പിന്നാലെ സര്‍ക്കാരിന്റെ ആരോഗ്യരംഗത്തോടുള്ള കെടുകാര്യസ്ഥതയ്ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെഡിക്കല്‍ കോളജിനു മുന്നില്‍ നാളെ ധര്‍ണ നടത്തും.
രാവിലെ 10.30ന് കളമശേരി മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ധര്‍ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ഭാഗാമായാണ് ധര്‍ണയെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു.