എംഎംപിഎസ് വാർഷിക പൊതുയോഗം
1568268
Wednesday, June 18, 2025 3:58 AM IST
ചെറായി: കടലിലെ അശാസ്ത്രീയ മത്സ്യബന്ധന രീതികളിൽ നിന്ന് സ്വയം ബോധവത്കരണത്തിലൂടെ പിൻതിരിയണമെന്ന് മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവർത്തക സംഘം (എംഎംപിഎസ് ) വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കടലിനെ മത്സ്യ ശോഷണത്തിൽ നിന്നും സംരക്ഷിക്കുന്നതിനു ബോട്ടുടമകൾക്കും തൊഴിലാളികൾക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഒ.ജെ. ജെൻട്രിൻ അധ്യക്ഷനായി. പുതിയ ഭാരവാഹികളായി കെ.ബി. രാജീവ് - പ്രസിഡന്റ് , ഇ.കെ. ദിലീപ്- വൈസ് പ്രസിഡന്റ്, നീരജ് ടി. ആർ -സെക്രട്ടറി , ഷബീർ ബാവ - ജോ. സെക്രട്ടറി, സാംബൻ പോണത്ത് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.