ജില്ലാ നീന്തല്‍ മത്സരം: മികച്ച നേട്ടവുമായി വിശ്വജ്യോതി
1567730
Monday, June 16, 2025 4:44 AM IST
അങ്കമാലി: കോതമംഗലം എംഎ കോളജില്‍ നടന്ന ജില്ലാ നീന്തല്‍ മത്സരത്തില്‍ അങ്കമാലി വിശ്വജ്യോതി സ്കൂള്‍ ടീമിന് മികച്ച നേട്ടം. സബ് ജൂണിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ജൂണിയര്‍ വിഭാഗത്തില്‍ ഓവറോള്‍ റണ്ണേഴ്സ് അപ്പും സ്കൂള്‍ നേടി.
46 സ്വര്‍ണം, 29 വെള്ളി, 26 വെങ്കല മെഡലുകളാണ് സ്കൂളിനായി താരങ്ങള്‍ വാരിക്കൂട്ടിയത്. ഗൗരി ജയേന്ദ്രന്‍, ജെറെമിയാസ് സോബിന്‍ എന്നിവര്‍ പങ്കെടുത്ത അഞ്ച് ഇനങ്ങളിലും സ്വര്‍ണവും, ജൊനാര്ത് സോബിന്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും നേടി വ്യക്തിഗത ചാമ്പ്യന്മാരായി.
20 കുട്ടികള്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടു.
തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ചവച്ച ടീമിനെയും പരിശീലകന് അനില്‍കുമാറിനെയും മാനേജര്‍ ഫാ. അഗസ്റ്റിന് മാമ്പിള്ളി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആഞ്ചലോ ചക്കനാട്ട്, പ്രിന്‍സിപ്പല്‍ റീന രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഷാലി ജോസ് എന്നിവര്‍ അനുമോദിച്ചു.