‘ദി ലോറൽ ഫെസ്റ്റ് 25’ സംഘടിപ്പിച്ചു
1567719
Monday, June 16, 2025 4:30 AM IST
കൂത്താട്ടുകുളം: മേരിഗിരി സിഎംഐ പബ്ലിക് സ്കൂളിന്റെ മെരിറ്റ് ഡേ ‘ദി ലോറൽ ഫെസ്റ്റ് 2025’ നടന്നു. ആഘോഷ പരിപാടിയിൽ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു.
പരിപാടിയിൽ സിബിഎസ്ഇ പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ജെഇഇ മെയ്ൻ, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
സ്കൂളിൽനിന്നു ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കിയ ജോഷ്വാ സ്കറിയ, ആൽബർട്ട് ഓസ്റ്റിൻ, സുസൈൻ ജസീന്ത്, പ്രണവ് സാബു, ഐറിൻ സാബു, രഘുറാം എന്നിവരെയും പത്ത്, 12 ക്ലാസുകളിൽ സ്കൂൾ ടോപ്പേഴ്സായവരെയും പ്രത്യേകം ആദരിച്ചു.
കാന്പസ് മാനേജർ ഫാ. ജോസ് പാറേക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ, വൈസ് പ്രിൻസിപ്പൽ ഫാ. ജിബിൻ കൂറ്റനാൽ, പ്രധാനാധ്യാപിക ബി. രാജിമോൾ, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ജൂണി സെബാസ്റ്റ്യൻ, പിടിഎ വൈസ് പ്രസിഡന്റ് നീതു എം. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.