കീച്ചേരിപ്പടിയിൽ ഓട ശുചീകരണം പൂർത്തിയായി
1567718
Monday, June 16, 2025 4:30 AM IST
മൂവാറ്റുപുഴ: കീച്ചേരിപ്പടി പ്രദേശത്തെ ഓട ശുചീകരണം പൂർത്തിയായി. ഓടയിലെ മാലിന്യവും, വെള്ളക്കെട്ടും പ്രദേശവാസികളെ ദുരിത്തിലാക്കിയിരുന്നു. തുടർന്നാണ് ഈ വർഷത്തെ മഴക്കാലപൂർവ ശുചീക്കരണ പ്രവർത്തിയിൽ ഉൾപ്പെടുത്തി കീച്ചേരിപ്പടി-നിരപ്പ് റോഡ്, ഇഇസി മാർക്കറ്റ് റോഡ് എന്നിവിടങ്ങിലെ ഓടകളിലെ മാലിന്യം നഗരസഭഗം ഫൗസിയ അലിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തത്.
കെഎസ്ഇബി സെക്ഷൻ രണ്ട് ഓഫീസിനു മുന്നിൽ ഉണ്ടാവാറുള്ള വെള്ളക്കെട്ടും സമീപത്തെ ഓടയിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യവും പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇഇസി മാർക്കറ്റ് റോഡിൽ പകുതി സ്ഥലങ്ങളിൽ ഓടകൾ തുറന്നിരുന്നതും ശേഷിക്കുന്ന ഭാഗത്തെ ഓടയും പൈപും കാണാൻ സാധിക്കാത്തതും വെല്ലുവിളിയായെങ്കിലും രണ്ട് ആഴ്ചത്തെ പരിശ്രമത്തിനോടുവിലാണ് ഓട ശുചീകരണം പൂർത്തിയായത്.
കീച്ചേരിപ്പടി പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ദുരിത ത്തിനാണ് ഇതോടെ പരിഹാരമായത്. നഗരസഭഗം പി.എം സലീം, നഗരസഭ എഞ്ചിനീയർ ദിലീപ്, അസിസ്റ്റന്റ് എൻജിനീയർ ഹരിപ്രിയ, പ്രദേശവാസിയായ വെളിയത്തുകൂടി മാഹിൻ, സി.പി. സിറാജ്, അലി സെയ്ദ് എന്നിവരും ശുചീകാരണ പ്രവർത്തഞങ്ങൾക്ക് നേതൃത്വം നൽകി.