വിദ്യാർഥികളുടെ കപ്പക്കൃഷി വിളവെടുത്തു
1567717
Monday, June 16, 2025 4:30 AM IST
കറുകുറ്റി: സ്റ്റാർ ജീസസ് ഹൈസ്കൂളിലെ കുട്ടികൾ നട്ടുവളർത്തിയ കപ്പച്ചെടികളുടെ വിളവെടുപ്പ് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ജോണി ചിറയ്ക്കൽ നിർവഹിച്ചു. സ്കൂളിലെ ഉച്ചഭക്ഷണ ഓഫീസർ ജിഫി സി. ഏല്യാസ് ആശംസകൾ നേർന്നു.
ഇവിടെ നിന്നും വിളവെടുക്കുന്ന കപ്പ ഉപയോഗിച്ച് കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം കപ്പയും ഇറച്ചിയും നല്കുന്നുണ്ട്. മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും കരയാംപറമ്പിലുള്ള അഗതിമന്ദിരത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് കപ്പ എത്തിച്ചു നല്കി.
സ്കൂൾ പരിസരത്തെ മാവിലെ മാങ്ങാ പറിച്ച് അച്ചാറുണ്ടാക്കി കുട്ടികൾക്ക് നൽകാറുണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള കറി ഉണ്ടാക്കാനും ഈ മാങ്ങാ ഉപയോഗിക്കുന്നു.