രക്തദാന ക്യാമ്പ് നടത്തി
1567711
Monday, June 16, 2025 4:30 AM IST
കൊച്ചി: കെസിവൈഎം കാഞ്ഞൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞൂര്‍ വിമല ആശുപത്രിയില്‍ നടത്തിയ രക്തദാന ക്യാമ്പ് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോയ് കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. കെസിവൈഎം കാഞ്ഞൂര്‍ യൂണിറ്റ് പ്രസിഡന്റ് ഫെനിക്സ് പോള്‍ അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് പ്രസിഡന്റുമായ ഡോ. ശോഭന ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നയിച്ചു. കെസിവൈഎം കാഞ്ഞൂര്‍ യൂണിറ്റ് സെക്രട്ടറി സ്നേഹ സെബി, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോര്‍ജ്, ജോസ് പാറയ്ക്ക, ഡേവിസ് വരേകുളം, സിന്ധു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കെസിവൈഎം ഭാരവാഹികളായ എല്‍സ ബിജു, ആല്ബിന് ഷാജി, ജാക്സണ് സാബു, ആല്ബിന് ജോസ്, ജോസ് ജോണി, എയ്ഞ്ചല്‍ മരിയ, ബിബിന്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്കി. ഐഎംഎ മധ്യകേരള ബ്രാഞ്ചിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.