പഠനോപകരണങ്ങൾ വിതരണം ചെയ്തു
1567710
Monday, June 16, 2025 4:14 AM IST
ഫോർട്ടുകൊച്ചി: നവജീവൻ പ്രേക്ഷിത സംഘത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നൂറിലേറെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന ഡിഗ്രി വിദ്യാർഥിക്ക് ടിവിയും സമ്മാനിച്ചു.
സിപിഎം കൊച്ചി ഏരിയ സെക്രട്ടറി പി.എസ്. രാജം ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവജീവൻ പ്രേക്ഷിത സംഘം പ്രസിഡന്റ് മേരി റെയ്യ്ച്ചൽ അധ്യക്ഷത വഹിച്ചു. രാമേശ്വരം കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിലർ ഷീബലാൽ മുഖ്യാതിഥിയായി പങ്കെടുത്തു.
കൊച്ചിയിലും ആലപ്പുഴയിലും നവജീവൻ പ്രേക്ഷിത സംഘം നടത്തി കൊണ്ടിരിക്കുന്ന കാരുണ്യ പ്രവർത്തികൾവിലമതിക്കാനാവാത്തതാണെന്ന് പി.എസ്. രാജം പറഞ്ഞു ഏരിയ കമ്മിറ്റി അംഗം പി.ജെ. ദാസൻ , ജോൺസൺ വള്ളനാട്ട്, ജെസി ജോസഫ് ഫ്ലോറി കുഞ്ഞപ്പൻ, ചിന്ന സൈമൺ എന്നിവർ പ്രസംഗിച്ചു.