വൃക്ഷത്തൈ, പച്ചക്കറി നടീല്‍ യജ്ഞം നടത്തി
1567707
Monday, June 16, 2025 4:14 AM IST
കൊച്ചി: ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ട്രീ ഫോര്‍ ലൈഫ് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ വൃക്ഷത്തൈ- പച്ചക്കറി നടീല്‍ യജ്ഞം നടത്തി.
തേവര ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ പ്രസിഡന്റ് അഡ്വ. മരിയന്‍ പോള്‍, ട്രീ ഫോര്‍ ലൈഫ് ഓര്ഗനൈസേഷന് പ്രസിഡന്റ് മഞ്ജു മാത്യു എന്നിവര്‍ പങ്കെടുത്തു.
കുട്ടികളും അധ്യാപകരും സ്കൂള്‍ പരിസരത്ത് തൈകള്‍ നട്ടുപിടിപ്പിക്കുകയും അവയെ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.