ലയണ്‍സ് ക്ലബ് നൂറ് വീട് നിര്‍മിച്ചു നല്‍കും
1567705
Monday, June 16, 2025 4:14 AM IST
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തില്‍ ബജറ്റ് അവതരണം ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്മാന് രാജന് എന്‍. നമ്പൂതിരി കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്തു. നിയുക്ത ഗവര്‍ണര്‍ കെ.ബി. ഷൈന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നൂറു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത് ഉള്‍പ്പടെ ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ലയണ്‍സ് ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്ടര്‍ വി. മുരുകന്, ഏരിയാ ലീഡര്‍ അഡ്വ. വി. അമര്‍നാഥ്,
മുന്‍ ഗവണര്മാരായ ആര്.ജി. ബാലസുബ്രഹ്മണ്യം, ഡോ. ബീന രവികുമാര്‍, വൈസ് ഗവര്‍ണര്‍മാരായ വി.എസ്. ജയേഷ്, കെ.പി. പീറ്റര്‍, സെക്രട്ടറി സജി ചമേലി, ട്രഷറര്‍ വര്‍ഗീസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.