ആംബുലൻസ് കാറിലിടിച്ചു; കാർ ഡ്രൈവർക്ക് പരിക്ക്
1567702
Monday, June 16, 2025 4:14 AM IST
ആലുവ: ദേശീയപാതയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചു വന്ന ആംബുലൻസ് ഇടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ചൊവ്വര സ്വദേശി നിഹാദ് (40)നെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടോയോടെ തോട്ടക്കാട്ടുകര ട്രാഫിക് സിഗ്നൽ ജംഗ്ഷനിലാണ് അപകടം നടന്നത്.
കടുങ്ങല്ലൂർ റോഡിൽ നിന്ന് ആലുവ ഭാഗത്തേക്ക് പോകാനായി ദേശീയപാതയിലേക്ക് കുറുകെ കടന്നപ്പോഴാണ് കാറിൽ ആംബുലൻസ് വന്നിടിച്ചത്. ഡ്രൈവറുടെ ഭാഗത്ത് വന്നിടിച്ച ആഘാതത്തിൽ കാർ കറങ്ങിയാണ് നിന്നത്.
ശക്തമായ മഴയായതിനാൽ ചുവന്ന സിഗ്നൽ കണ്ടില്ലെന്ന് ആംബുലൻസ് ഡ്രൈവർ മലപ്പുറം സ്വദേശി അനന്തു മൊഴി നൽകിയിട്ടുണ്ട്. കാറിൽ നിഹാദിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നെങ്കിലും പരിക്കില്ല. ആലുവ പോലീസ് കേസെടുത്തു. തൃശൂർ സിറ്റി സർവീസിന്റേതാണ് ആംബുലൻസ്.